---
title: "കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിൽ മോഷണം നടത്തിയ സംഭവത്തിൽ; മലപ്പുറം സ്വദേശി അറസ്റ്റിൽ"
english_title: "Theft At Kuttyadi Home Care 48000 Rupees Stolen One Arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374731/theft-at-kuttyadi-home-care-one-arrested"
published_at: "2026-07-26T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65dcb6bbe18_theft-at-kuttyadi-home-care-one-arrested.jpg"
keywords: ["Latest News", "Kuttyadi", "Home Care Theft", "Arrest", "Cherupuzha"]
---

# കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിൽ മോഷണം നടത്തിയ സംഭവത്തിൽ; മലപ്പുറം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി ചെറുപുഴ പാലത്തിനടുത്ത് പ്രവർത്തിക്കുന്ന 'പ്രസൂതി ഹോം കെയർ' സ്ഥാപനത്തിൽ നടന്ന മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം പൊന്നാനി നാലകത്ത് സ്വദേശി റജീബ് ആണ് കുറ്റ്യാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി ചെറുപുഴ പാലത്തിനടുത്ത് പ്രവർത്തിക്കുന്ന 'പ്രസൂതി ഹോം കെയർ' സ്ഥാപനത്തിൽ നടന്ന മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം പൊന്നാനി നാലകത്ത് സ്വദേശി റജീബ് ആണ് കുറ്റ്യാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്ഥാപനത്തിന്റെ ഓഫീസ് പൂട്ട് പൊളിച്ച് അകത്തു കടന്ന പ്രതി, അലമാരയിലുണ്ടായിരുന്ന 48,000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുന്നംകുളത്ത് ഉണ്ടെന്ന് കണ്ടെത്തുകയും പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തത്.

പ്രതിയെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374731/theft-at-kuttyadi-home-care-one-arrested)