---
title: " ‘ധിക്കാരം തോറ്റു, ജനാധിപത്യം ജയിച്ചു’ - ജന്തർ മന്തിർ സമരവിജയത്തിൽ കുറ്റ്യാടിയിൽ ആഹ്ലാദ റാലി"
english_title: "Jantar Mantar Student Protest Victory Youth Congress Kuttyadi Rally"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374675/jantar-mantar-student-protest-victory-kuttyadi-rally-2026"
published_at: "2026-07-26T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65893a95fda_jantar-mantar-student-protest-victory-kuttyadi-rally-2026.jpg"
keywords: ["Latest News", "Jantar Mantar", "Student Protest", "Youth Congress", "Kuttyadi"]
---

#  ‘ധിക്കാരം തോറ്റു, ജനാധിപത്യം ജയിച്ചു’ - ജന്തർ മന്തിർ സമരവിജയത്തിൽ കുറ്റ്യാടിയിൽ ആഹ്ലാദ റാലി

> **Lead Summary:** **കുറ്റ്യാടി**:**[**ജന്തർമന്തിറിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന്റെ വിജയവും കേന്ദ്രമന്ത്രിയുടെ രാജിയും ആഘോഷമാക്കി യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരസായാഹ്നവും ആഹ്ലാദ റാലിയും സംഘടിപ്പിച്ചു. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി**:**[**ജന്തർമന്തിറിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന്റെ വിജയവും കേന്ദ്രമന്ത്രിയുടെ രാജിയും ആഘോഷമാക്കി യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരസായാഹ്നവും ആഹ്ലാദ റാലിയും സംഘടിപ്പിച്ചു. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

> ധിക്കാരത്തിനും സ്വേച്ഛാധിപത്യത്തിനും മുന്നിൽ മുട്ടുകുത്താത്ത വിദ്യാർത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിയാണ് രാജ്യം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വിദ്യാർത്ഥികൾക്കൊപ്പം ഉറച്ചുനിന്നത് ഐതിഹാസിക വിജയത്തിന് കരുത്തുപകർന്നു എന്ന് വ്യക്തമാക്കിയ അദ്ദേഹം, "ധിക്കാരം തോറ്റു, ജനാധിപത്യം ജയിച്ചു" എന്ന് കൂട്ടിച്ചേർത്തു.

കുറ്റ്യാടി ടൗണിൽ നടന്ന ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി.കെ. ബബിൻലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷ്, നേതാക്കളായ അരുൺ മുയ്യോട്ട്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ,

ഷാരിഷ്, കെ.വി. സജീഷ്, വിഷ്ണു കൈവേലി, അതുൽ ബാബു, ടി.വി. രാഹുൽ, വിഷ്ണു മുതുവന തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥി സമരം വിജയിച്ചതിലും കേന്ദ്ര മന്ത്രി രാജിവെച്ചതിലും ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന റാലിയിൽ നൂറ് കണക്കിന് യുവതി യുവാക്കൾ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374675/jantar-mantar-student-protest-victory-kuttyadi-rally-2026)