---
title: "ലോക പരിസ്ഥിതി ദിനം: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭ നടത്തി"
english_title: "Special Gram Sabha held in Kunnummal Grama Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364071/special-gram-sabha-held-in-kunnummal-grama-panchayat"
published_at: "2026-06-05T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22b32ee2d37_Special_Gram_Sabha_held_in_Kunnummal_Grama_Panchayat.jpg"
keywords: ["Latest News", "World Environment Day", "Kunnummal Gramapanchayat", "Special ramasabha"]
---

# ലോക പരിസ്ഥിതി ദിനം: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭ നടത്തി

> **Lead Summary:** കുറ്റ്യാടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സ്പെഷ്യൽ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സ്പെഷ്യൽ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് റീനാ സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ പരിസ്ഥിതി ദിന ഗ്രാമസഭയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എലിയാറ ആനന്ദൻ മാസ്റ്റർ, എം.ടി. രവീന്ദ്രൻ, ശ്രീബിഷ, ഷീന, ലിനി തുടങ്ങിയവർ സംസാരിച്ചു. എൻ.വി. ചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലതിക നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364071/special-gram-sabha-held-in-kunnummal-grama-panchayat)