---
title: "പരിസ്ഥിതി ദിനം; എസി ഷൺമുഖദാസ് സ്മരണയിൽ എൻസിപി സ്മൃതിവൃക്ഷം നട്ടു"
english_title: "NCP plants a memorial tree in memory of AC Shanmugadas"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363953/ncp-plants-a-memorial-tree-in-memory-of-ac-shanmugadas"
published_at: "2026-06-05T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22665062f6b_NCP_plants_a_memorial_tree_in_memory_of_AC_Shanmugadas.jpg"
keywords: ["Latest News", "World Environment Day", "Kuttiadi", "NCP Kuttiadi Block Committee"]
---

# പരിസ്ഥിതി ദിനം; എസി ഷൺമുഖദാസ് സ്മരണയിൽ എൻസിപി സ്മൃതിവൃക്ഷം നട്ടു

> **Lead Summary:** കുറ്റ്യാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ.സി.പി. കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും എൻ.സി.പി. സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി. ഷൺമുഖദാസിന്റെ സ്മരണയ്ക്കായി സ്മൃതിവൃക്ഷം നട്ടു.

## Article Content

കുറ്റ്യാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ.സി.പി. കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും എൻ.സി.പി. സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി. ഷൺമുഖദാസിന്റെ സ്മരണയ്ക്കായി സ്മൃതിവൃക്ഷം നട്ടു.

ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി.പി. രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തായന ശശീന്ദ്രൻ, കുനിയിൽ രാഘവൻ, പി. ഇസ്മയിൽ ഹാജി, പി.എം. ബാലൻ, വള്ളിൽ ശ്രീജിത്ത്, കണ്ടോത്ത് കുഞ്ഞിരാമൻ, തയ്യിൽ സൂപ്പി എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363953/ncp-plants-a-memorial-tree-in-memory-of-ac-shanmugadas)