#Latest News #Vattoli Padasekharam #Kerala Agriculture
കക്കട്ടില്‍: (kuttiadi.truevisionnews.com)വട്ടോളി പാടശേഖരത്ത് മുടങ്ങിക്കിടക്കുന്ന നെൽക്കൃഷി പുനരാരംഭിക്കാൻ അടിയന്തര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി ടി. സിദ്ദിഖിന് നിവേദനം നൽകി. കോഴിക്കോട് വെച്ചു നടന്ന യു.ഡി.എഫ് സ്വീകരണ പരിപാടിക്കിടെ വാർഡ് അംഗം എലിയാറ ആനന്ദനാണ് നിവേദനം സമർപ്പിച്ചത്.
ആധുനിക കൃഷിരീതികൾ സ്വീകരിക്കുക, വയലിലെ വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കുക, വയൽവരമ്പുകളിൽ ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
Content Highlights:- A petition was submitted to the Agriculture Minister to resume paddy cultivation in the Vattoli paddy fields





































