---
title: "കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പര്യടനം തുടരുന്നു "
english_title: "K.P. Kunjhammad Kutty Master's tour continues"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349250/kp-kunjhammad-kutty-masters-tour-continues"
published_at: "2026-03-23T13:35:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/69c0f48bbd011_kuttiadi4.jpg"
keywords: []
---

# കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പര്യടനം തുടരുന്നു 

> **Lead Summary:** **കുറ്റ്യാടി: [ **നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പര്യടനം വേളം മേഖലയിൽ ആവേശകരമായി നടന്നു. പര്യടനത്തിന് തുടക്കം കുറിക്കുന്നതിന് മുൻപ് രാവിലെ ഉപ്പിലാറ മലയിൽ തീപിടുത്തമുണ്ടായ പ്രദേശം സന്ദർശിച്ച അദ്ദേഹം അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

## Article Content

**കുറ്റ്യാടി: [ **നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പര്യടനം വേളം മേഖലയിൽ ആവേശകരമായി നടന്നു. പര്യടനത്തിന് തുടക്കം കുറിക്കുന്നതിന് മുൻപ് രാവിലെ ഉപ്പിലാറ മലയിൽ തീപിടുത്തമുണ്ടായ പ്രദേശം സന്ദർശിച്ച അദ്ദേഹം അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

തുടർന്നായിരുന്നു വേളം മേഖലയിലെ വീടുകൾ സന്ദർശിച്ചും വോട്ടർമാരെ നേരിൽ കണ്ടും വോട്ടഭ്യർത്ഥന നടത്തിയത്. പര്യടനത്തിനിടെ കാക്കുനിയിലെ മുതിർന്ന സി.പി.ഐ(എം) നേതാവ് പി. ഗോപാലനെ സന്ദർശിച്ച് അനുഗ്രഹം തേടിയ അദ്ദേഹം, ഉച്ചയ്ക്ക് ശേഷം ചേരാപുരം ഭാഗങ്ങളിൽ സന്ദർശനം തുടർന്നു.

വൈകുന്നേരം പുറമേരി അറാംവെള്ളി ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി ഭക്തജനങ്ങളുമായും വോട്ടർമാരുമായും ആശയവിനിമയം നടത്തി. വിവിധയിടങ്ങളിൽ നടന്ന പര്യടനത്തിൽ എൽ.ഡി.എഫിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349250/kp-kunjhammad-kutty-masters-tour-continues)