---
title: "കുറ്റ്യാടി ചുരം മൂന്നാം വളവിൽ കാട്ടുതീ പടർന്നു; റബ്ബർ തോട്ടവും തീറ്റപ്പുൽ കൃഷിയും കത്തിയമർന്നു"
english_title: "Forest fire at the third bend of Kuttiyadi Pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347262/forest-fire-at-the-third-bend-of-kuttiyadi-pass"
published_at: "2026-03-12T15:13:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/69b28ae7be0a4_kuttiadi.jpg"
keywords: []
---

# കുറ്റ്യാടി ചുരം മൂന്നാം വളവിൽ കാട്ടുതീ പടർന്നു; റബ്ബർ തോട്ടവും തീറ്റപ്പുൽ കൃഷിയും കത്തിയമർന്നു

> **Lead Summary:** **തൊട്ടില്‍പാലം: [** കുറ്റ്യാടി ചുരം റോഡിലെ മൂന്നാം വളവിനു സമീപം കാട്ടുതീ പടർന്നുപിടിച്ച് കൃഷിനാശം സംഭവിച്ചു. ഇന്നലെ ഉച്ചയോടെയാണ് റബ്ബർ തോട്ടത്തിലെ അടിക്കാടുകൾക്ക് തീപിടിച്ചത്.

## Article Content

**തൊട്ടില്‍പാലം: [** കുറ്റ്യാടി ചുരം റോഡിലെ മൂന്നാം വളവിനു സമീപം കാട്ടുതീ പടർന്നുപിടിച്ച് കൃഷിനാശം സംഭവിച്ചു. ഇന്നലെ ഉച്ചയോടെയാണ് റബ്ബർ തോട്ടത്തിലെ അടിക്കാടുകൾക്ക് തീപിടിച്ചത്.

ഉണങ്ങിയ പുല്ലുകളിൽ പടർന്ന തീ നിമിഷനേരം കൊണ്ട് സമീപത്തെ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. നാദാപുരത്ത് നിന്നെത്തിയ ഫയർഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ കൃത്യസമയത്തെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

ഇവരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. എങ്കിലും തോട്ടത്തിലെ റബ്ബർ മരങ്ങളും ഏകദേശം ഒരേക്കറോളം സ്ഥലത്തെ തീറ്റപ്പുൽ കൃഷിയും പൂർണ്ണമായും നശിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.

ചുരം മേഖല കേന്ദ്രീകരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപന സജീവമാണെന്നും, ഇത്തരം ലഹരി മാഫിയകൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347262/forest-fire-at-the-third-bend-of-kuttiyadi-pass)