കുറ്റ്യാടി :(https://kuttiadi.truevisionnews.com/) മൊകേരി ഡിവിഷനിൽ നിന്ന് ഇടത്പക്ഷത്തെ ജനഹൃദയങ്ങളിൽ ചേർത്ത് നിർത്താൻ മത്സര രംഗത്തേക്ക് ഇറങ്ങിയ എൽ ഡി എഫ് സാരഥി സി.എം യശോദയുടെ പര്യടനം ഇന്ന് രാവിലെ 9.30 യോടെ കൈവേലിയിൽനിന്ന് ആരംഭിച്ചു . 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മൊകേരി വൈകുന്നേരത്തോടെ സമാപിക്കും.
പ്രദേശത്തെ വികസനനേട്ടങ്ങളും വരാൻ പോകുന്ന ഭരണത്തിൽ നടത്താൻ ഉള്ള വികസന മുന്നേറട്ടെ പ്രവർത്തനങ്ങളും പര്യടനത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.കൈവേലിയിൽ നിന്ന് തുടങ്ങിയ യാത്ര അരയക്കുൽ, പാതിരിപ്പറ്റ , ദേശിയ ഗ്രന്ഥലായം , എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം തുടരുകയാണ്.
ഇനി മധുകുന്ന്, 12 ന് വട്ടോളി, 12.30ന് കോവുക്കുന്ന്, 3 ന് ചങ്ങരംകുളം, 3 .30ന് മുറുപ്പശ്ശേരി 4ന് നരിക്കൂട്ടുംച്ചാൽ, 4.30 ന് മീത്തലെ വടയം 5 ന് മൊകേരി എന്നിങ്ങനെയാണ് യാത്ര നടത്തുന്നത്. അഞ്ചുമണിയോടെ മൊകേരിയിൽ എത്തുന്ന പര്യടനം പാർട്ടി നേതാക്കളുടെ സമ്മേളനത്തോടെ സമാപിക്കും.
Mokeri Division LDF candidate tour
















































