Mar 4, 2022 07:55 AM

കുറ്റ്യാടി: ഹോട്ടലുകളിലെ കൊള്ള വില തടഞ്ഞു. കുറ്റ്യാടി ടൗണിലെ ഹോട്ടലുകളിൽ സപ്ലൈ ഓഫീസറുടെ പരിശോധന. ടൗണിലെ ഹോട്ടലുകളിൽ ചായക്കും എണ്ണയിൽ വറുത്ത പലഹാരങ്ങൾക്കും അമിത വില ഈടാക്കുന്നു എന്നുള്ള രേഖാമൂലമുള്ളതും ഫോൺ വഴി ലഭിച്ചതുമായ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വടകര താലൂക്ക് സപ്ലൈ ഓഫീസറും റെഷനിങ് ഇൻസ്പെക്ടർ മാരും അടങ്ങുന്ന സംഘം പരിശോധിച്ചത്.

കുറ്റ്യാടി ടൗണിലെ അശോക, ചിക്കീസ്, ബാംബു , സ്വോദേശി , സൽക്കാര തുടങ്ങിയ ഹോട്ടലുകളിൽ പരിശോധന നടത്തി. പരിശോധനയിൽ അശോക ഹോട്ടലിൽ വില വർധിപ്പിച്ചതായി കണ്ടെത്തിയെങ്കിലും ഇന്നു മുതൽ തന്നെ വില 12 രൂപയിൽ നിന്ന് 10 രൂപ ആക്കാമെന്ന് ഹോട്ടലുടമകൾ പരിശോധന സംഘത്തെ അറിയിച്ചു.

ചിക്കീസ് റെസ്റ്റോറൻ്റ് ആൻ്റ് ബേക്കറിയിൽലീഗൽ മെട്രോളജി വകുപ്പിൻ്റെ സർട്ടിഫിക്കേറ്റ് ഇല്ലാതെ സാധനങ്ങൾ പാക്ക് ചെയ്ത് വിൽപ്പന നടത്തുന്നതായി കണ്ടെത്തി. ഇത് തുടർ നടപടികൾക്കായി ലീഗൽ മെട്രോളജി വകുപ്പിനെ അറിയിക്കുന്നതാണ്.

ബാംബു ഹോട്ടലിൽ വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ല എന്നും അനുമതി ഇല്ലാത്ത സ്ഥലത്ത് ഹോട്ടലിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിച്ചു മാത്രമേ നാളെ മുതൽ പ്രവർത്തിക്കാവൂ എന്നും നിർദ്ദേശിച്ചു. പഴയ ബസ്റ്റാൻ്റിൻ്റെ മുൻപിൽ ഉള്ള സ്വോദേശി ഹോട്ടലിൽ ചായക്ക് 13 രൂപ വരെ ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

ഇത് അമിത വിലയായതിനാൽ നിർബന്ധമായും കുറയ്ക്കണമെന്നും നിർദ്ദേശിച്ചു. പരിശോധന നടന്ന ഹോട്ടലുടമകൾക്ക് ആർക്കും തന്നെ പൊല്യുഷൻ കൺട്രോൾ സർട്ടിഫിക്കേറ്റ് ഉണ്ടായിരുന്നില്ല.. ആയത് ഉടൻഎടുക്കാനായി കടന നിർദേശം നൽകി. ശാസ്ത്രീയമായ രീതിയിൽ മലിന ജലം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി.

പരിശോധന നടത്തിയ എല്ലാ ഹോട്ടലുകളിലും വില വിവര പട്ടിക പ്രദർശിപ്പിക്കാനും നിർദേശം നൽകി. ബാംബൂ , സൽക്കാര എന്നി ഹോട്ടലുകളം വില കുറയ്ക്കാമെന്നറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ.ടി.സി റേഷനിംഗ് ഇൻസ്പെക്ടർമാരായ നിജിൻ ടി.വി , കുഞ്ഞിക്കൃഷ്ണൻ കെ.പി , ശ്രീധരൻ കെ.കെ. , വിജിഷ് ടി എം എന്നിവരും ജിവനക്കാരനായ ശ്രീജിത് കുമാർ കെ.പി.യും പങ്കെടുത്തു

Inspection by Supply Officer at Hotels in Kuttyadi Hotel

Next TV

Top Stories










News Roundup