Feb 18, 2022 08:28 AM

കുറ്റ്യാടി : തനിക്കും ഭാര്യയ്ക്കും എതിരെ നടന്ന അക്രമത്തിൽ പ്രതികരിച്ച് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും നാടക, സിനിമാ സംവിധായകനുമായ സുവീരൻ. ഭീഷണിയിലൂടെ കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് സുവീരൻ പറഞ്ഞു.

സുവീരനെയും ഭാര്യ അമൃതയെയും വീട്ടിൽ അതിക്രമിച്ച് കയറി കൈയേറ്റംചെയ്യുകയായിരുന്നു. അമൃതയുടെ പരാതി പ്രകാരം 15 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റ്യാടി പോലീസ് കേസെടുത്തു.

വേളം ചെറുകുന്നിലെ വീട്ടിൽ ഒരു സംഘം അതിക്രമിച്ചുകടന്ന് സുവീരനെ ആക്രമിക്കാൻ മുതിർന്നപ്പോൾ തടയാനെത്തിയ തന്നെയും ദേഹോപദ്രവമേൽപ്പിച്ചെന്നാണ് അമൃതയുടെ പരാതി.


ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. ഇവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കം നിലവിലുണ്ട്.

ഇത് സംബന്ധിച്ച കേസ് കോടതിയിലാണ്. കേരള നാടക അക്കാദമിയുടെ അമേച്വർ നാടകോത്സവത്തിൽ അവതരിപ്പിക്കാൻ വേണ്ടി സുവീരൻ സംവിധാനം ചെയ്യുന്ന ‘ജാരൻ’ എന്ന നാടകത്തിന് വേണ്ടി വീട്ടുമുറ്റത്തൊരുക്കിയ ക്യാമ്പിൽ അതിക്രമിച്ചുകയറിയായിരുന്നു കൈയേറ്റം. കുറ്റ്യാടി എസ്.ഐ. പി. സമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുവീരന്റെ വീട്ടിലെത്തി.

Director Suveeran responds to violence against his wife and himself

Next TV

Top Stories










News Roundup