Jan 22, 2025 04:39 PM

കുറ്റ്യാടി: ലഹരി കാരണമുള്ള കൊലപാതകങ്ങൾ വർധിക്കുന്നതും സ്വന്തം മാതാപിതാക്കളെ വരെ വകവരുത്തുന്നതിലേക്ക് പുതു തലമുറ അധ:പതിച്ചതും വലിയ സാമൂഹ്യ വെല്ലുവിളിയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

നിയമത്തിൻ്റെ പഴുതുകൾ ഉപയോഗപ്പെടുത്തി കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ നിയമനിർമ്മാണ സഭകളും സർക്കാരും അതിവ ജാഗ്രതയോടെ ഇടപെടണം. പുതിയ തലമുറയാണ് ലഹരിയുടെ പ്രധാന ഉപഭോക്താക്കൾ.

ഇതിൻ്റെ ലഭ്യത ഇല്ലാതാക്കാൻ കഴിഞ്ഞാലേ ഈ തലമുറയെ രക്ഷപ്പെടുത്താൻ കഴിയൂ. ലഹരിക്കെതിരിൽ വിദ്യാർത്ഥി- യുവജന സംഘങ്ങളും പൊതു സമൂഹവും ഒന്നിച്ചു നിൽക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

സിറാജുൽ ഹുദാ ഹഫ്‌ലത്തുൽ ഖുർആൻ സമ്മേളനത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.

സാമൂഹിക തിൻമകളെ എതിർക്കുമ്പോൾ പണ്ഡിതരെ യാഥാസ്തികരായി മുദ്രകുത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. തികഞ്ഞ ബോധ്യത്തോടെയാണ് ആൺ-പെൺ സങ്കലനങ്ങളെയടക്കം ഞങൾ എതിർക്കുന്നത്. ഇതിനിയും തുടരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒരേസമയം വിശ്വാസികൾക്കും അല്ലാത്തവർക്കും സ്വീകര്യമായ നൻമകളാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും ലഹരിയുൾപ്പടെയുള്ള സമൂഹിക വിപത്തുക്കളെ പ്രതിരോധിക്കുന്നതിൽ ഖുർആനിന്റെ ആഹ്വാനം ശ്രദ്ധേയമാണെന്നും അദ്ദേഹം ഉണർത്തി.

സിറാജുൽ ഹുദാ കാമ്പസിൽ നടന്ന ഹഫ്‌ലത്തുൽ ഖുർആൻ സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും സിറാജുൽ ഹുദാ ഉപാധ്യക്ഷനുമായ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വി.പി.എം ഫൈസി വില്യാപള്ളി, മുത്വലിബ് സഖാഫി പാറാട്, ഇബ്റാഹീം സഖാഫി കുമ്മോളി, ബഷീർ അസ്ഹരി പേരോട്, ഫിർദൗസ് സുറൈജി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ

റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ സ്വാഗതവും ഹുസൈൻ മാസ്റ്റർ കുന്നത്ത് നന്ദിയും പറഞ്ഞു.

#General #society #vigilant #against #increasing #drug #murders #Kanthapuram #APAbubakarMusliar

Next TV

Top Stories










News Roundup