കക്കട്ടിൽ: (kuttiadi.truevisionnews.com) കുന്നുമ്മൽ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി കെ ഗോപാലൻ മാസ്റ്റർ അനുസ്മരണ കുടുംബസംഗമം സംഘടിപ്പിച്ച് സിപിഐഎം.
സിപിഐഎം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാടനംചെയ്തു.
ആർ ബാലറാം അനുസ്മരണ പ്രഭാഷണം നടത്തി.
കുന്നുമ്മൽ ലോക്കൽ സെക്രട്ടറി കെ കെ ദിനേശൻ അധ്യക്ഷനായി. കെ ലോഹിതാക്ഷൻ സ്വാഗതവും ജൂലിയസ് മിർഷാദ് നന്ദിയും പറഞ്ഞു.
#family #reunion #Master #VKGopalan #conducted #commemoration