#Velamgrampanchayat | കുഴികൾ മരണ കുഴികളാകുന്നു ? ജല ജീവൻ മിഷൻ പൈപ്പിടൽ വേളത്തെ റോഡുകൾ തകർന്നു; നാളെ ധർണ്ണയുമായി ജനപ്രതിനിധികൾ

 #Velamgrampanchayat  |  കുഴികൾ മരണ കുഴികളാകുന്നു ? ജല ജീവൻ മിഷൻ പൈപ്പിടൽ  വേളത്തെ റോഡുകൾ തകർന്നു; നാളെ ധർണ്ണയുമായി ജനപ്രതിനിധികൾ
Aug 12, 2024 10:51 AM | By ShafnaSherin

വേളം : (kuttiadi.truevisionnews.com) ജൽജീവൻ മിഷന്റെ ഭാഗമായി എടുത്ത കുഴികൾ മരണകുഴികളായി മാറുന്നതിനാൽ വേളം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.

വേളം ഗ്രാമ പഞ്ചായത്തിൽ ജല ജീവൻ മിഷൻ പൈപ്പിടലിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ റിപ്പയർ ചെയ്യണമെന്നാവശ്യപ്പെട്ട്  നാളെ ന്ന് രാവിലെ 10 മണിക്ക്  വടകര വാട്ടർ അതോറിട്ടി അസി.എഞ്ചിനിയറുടെ ഓഫിസിനു മുന്നിൽ വേളം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ധർണ്ണ നടത്താൻ തീരുമാനിച്ചു.

ഒന്നര വർഷമായി പഞ്ചായത്തിലെ നിരവധി റോഡുകളിൽ പൈപ്പിടാൻ കുഴിച്ച ആണിച്ചാലുകൾ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്.

ശക്തമായ മഴ പെയ്തതോടു കൂടി വീതി കുറഞ്ഞ ഗ്രാമിണ റോഡുകൾ ആകെ തകർന്നിരിക്കയാണ്. കഴിഞ്ഞ ജനുവരിയിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികൾ വാട്ടർ അതോറിട്ടി ജീവനക്കാർ, കരാറുകരൻ തുടങ്ങിയവരുടെ യോഗം ചേർന്നിരുന്നു.

പൊട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കിയിട്ടു മാത്രമേ ബാക്കി പ്രവർത്തികൾ തുടങ്ങുകയുള്ളൂ എന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ അടുത്ത കാലത്ത് നിർമ്മിച്ച ടാറിങ്ങ്, കോൺക്രീറ്റ് റോഡുകൾ പലതും പൊട്ടിപ്പൊളിച്ചിട്ടുണ്ട്. നിരവധി തവണ വാട്ടർ അതോറിട്ടി അധികൃതരേയും കരാറുകാരനെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും ആ കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമര പരിപാടിക്ക് ഭരണ സമിതി നിർബന്ധിതരായ തെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ പറഞ്ഞു.

#Pits #death #pits #Roads #damaged #during #JalJeevan #Mission #pipeaying #Peoples #representatives #dharna #tomorrow

Next TV

Related Stories
യൂണിഫോം പാഠപുസ്തക വിതരണം കാര്യക്ഷമമാക്കണം -കെപിഎസ് ടി എ

Jul 3, 2025 09:10 PM

യൂണിഫോം പാഠപുസ്തക വിതരണം കാര്യക്ഷമമാക്കണം -കെപിഎസ് ടി എ

യൂണിഫോം പാഠപുസ്തക വിതരണം കാര്യക്ഷമമാക്കണമെന്ന് കെപിഎസ് ടി...

Read More >>
മാപ്പിളപ്പാട്ടിന്റെ ഭാവഗായകൻ; കരീം കുറ്റ്യാടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പാനീസ് സാഹിത്യ കൂട്ടായ്മ

Jul 3, 2025 03:04 PM

മാപ്പിളപ്പാട്ടിന്റെ ഭാവഗായകൻ; കരീം കുറ്റ്യാടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പാനീസ് സാഹിത്യ കൂട്ടായ്മ

കരീം കുറ്റ്യാടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പാനീസ് സാഹിത്യ...

Read More >>
മികവ് പുലർത്തി; ഉന്നത വിജയികളെ അനുമോദിച്ച് സിപിഐഎം

Jul 3, 2025 12:22 PM

മികവ് പുലർത്തി; ഉന്നത വിജയികളെ അനുമോദിച്ച് സിപിഐഎം

ഉന്നത വിജയികളെ അനുമോദിച്ച് സിപിഐഎം...

Read More >>
കലയെ വളർത്താം; ചീക്കോന്ന് എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

Jul 3, 2025 10:24 AM

കലയെ വളർത്താം; ചീക്കോന്ന് എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

ചീക്കോന്ന് എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം...

Read More >>
കായക്കൊടിയിൽ തിരുവാതിര ഞാറ്റുവേല ചന്ത ശ്രദ്ധേയമായി

Jul 2, 2025 10:39 PM

കായക്കൊടിയിൽ തിരുവാതിര ഞാറ്റുവേല ചന്ത ശ്രദ്ധേയമായി

കായക്കൊടിയിൽ തിരുവാതിര ഞാറ്റുവേല ചന്ത ശ്രദ്ധേയമായി...

Read More >>
കനത്ത കാറ്റും മഴയും; കള്ളാട് വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു

Jul 2, 2025 10:00 PM

കനത്ത കാറ്റും മഴയും; കള്ളാട് വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു

കള്ളാട് വീടിനു മുകളിൽ മരം വീണ് മേൽക്കൂര...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/