കുറ്റ്യാടി : ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പിൽ നീതി ആവശ്യപ്പെട്ട് ഇരകൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പാലേരിയിൽ തുടക്കമായി.
സമരപരിപാടിയുടെ ആദ്യദിനത്തിൽ മുഖ്യ പ്രതിയും മാനേജിങ് ഡയറക്ടറുമായ വി.പി സമീറിന്റെയും മാനേജർ ആഷിറിന്റെയും വീടിനുമുന്നിലാണ് പ്രതിഷേധ ധർണ നടത്തിയത്.
സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രക്ഷോഭത്തിൽ പങ്കെടുത്തു. പാലേരി ടൗണിൽ നിന്നുമാരംഭിച്ച് പ്രകടനമായാണ് പ്രക്ഷോഭകരെത്തിയത്. ധർണ ഇ.എ. റഹ്മാൻ കരണ്ടോട് ഉദ്ഘാടനം ചെയ്തു.
സുബൈർ പി. കുറ്റ്യാടി, ജിറാഷ് പേരാമ്പ്ര, നൗഫൽ ദേവർകോവിൽ, മൂസ ഹാജി വാണിമേൽ, പി.കെ. മഹബുബ്, സലാം മാപ്പിളാണ്ടി, ഷമീമ ഷാജഹാൻ, നബീസ എന്നിവർ നേതൃത്വം നൽകി.
Gold Palace jewelery scam: Investors launch indefinite strike