---
title: "#Inspection | കുറ്റ്യാടിയിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന; വട്ടോളിയിൽ ഹോട്ടലിന് പിഴയിട്ടു"
english_title: "#Inspection #health #department  #Kuttyadi #The #hotel  #fined  #Vatoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/213579/inspection-health-department-kuttyadi-the-hotel-fined-vatoli"
published_at: "2024-06-20T21:32:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/6674530e15cf5_hindhi.jpg"
keywords: []
---

# #Inspection | കുറ്റ്യാടിയിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന; വട്ടോളിയിൽ ഹോട്ടലിന് പിഴയിട്ടു

> **Lead Summary:** **കുറ്റ്യാടി:[ **കുറ്റ്യാടിയിലെ വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യശാലകളിൽ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്, ഗവ. താലൂക്ക് ആശുപത്രി അധികൃതർ എന്നിവർ ചേർന്ന് പരിശോധന നടത്തി.

## Article Content

**കുറ്റ്യാടി:[ **കുറ്റ്യാടിയിലെ വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യശാലകളിൽ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്, ഗവ. താലൂക്ക് ആശുപത്രി അധികൃതർ എന്നിവർ ചേർന്ന് പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വട്ടോളിയിലെ മലബാർ ഹോട്ടലിന് പിഴ ചുമത്തി. ഹോട്ടൽ ശുചീകരണം നടത്തണമെന്നും ശാസ്ത്രീയ രീതിയിലുള്ള മാലിന്യ സംസ്ക്കരണം ഒരുക്കണമെന്നും ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി.

ഗവ.താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ എ ശിവദാസൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, അർജുനൻ, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി ശശിധരൻ നെല്ലോളി , ഹെൽത്ത് ഇൻസ്പെക്ടർ അനുശ്രീ ബാബു എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/213579/inspection-health-department-kuttyadi-the-hotel-fined-vatoli)