കുറ്റ്യാടി : വേളം പഞ്ചായത്തിലെ കൂളിക്കുന്നിലെ എആര്‍ഡി 245ാം നമ്പര്‍ റേഷന്‍ കട തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പഞ്ചായത്ത് മെമ്പർ തായന ബാലാമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു . അസി: താലൂക്ക് സപ്ലൈ ഓഫിസർ സീമ - പി. അദ്ധ്യക്ഷയായി.
പഞ്ചായത്ത് മെമ്പർ പി.പി.ചന്ദ്രൻ മാസ്റ്റർ റേഷനിംഗ് ഇൻസ്പെക്ടർമാരായ നിജിൻ ടി.വി , കുഞ്ഞിക്കൃഷ്ണൻ, കെ.പി , എന്നിവരും പി.പി. നാണു, പി.എം രാജു , ഗംഗാധരൻ കെ.സി എന്നിവരും സംസാരിച്ചു .
The ration shop in Koolikunnu has been shifted to a new building