കക്കട്ടിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സെൻ്റർ തുറന്നു

കക്കട്ടിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സെൻ്റർ തുറന്നു
Sep 23, 2021 02:07 PM | By Truevision Admin

കുറ്റ്യാടി: മണ്ഡലത്തിലെ കുന്നുമ്മൽ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെൻ്റ്  സെൻറർ (സി.ഡി. എം.സി) പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.

എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ശിലാഫലകം അനാഛാദനം ചെയ്തു. കക്കട്ടിലെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടാണ് സി.ഡി.എം.സി ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയാണ് സി.ഡി.എം.സിയുടെ ലക്ഷ്യം.

ഭിന്നശേഷിക്കാർക്കുള്ള സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, റിഹാബിലിറ്റേഷൻ സെൻ്റർ എന്നീ സൗകര്യങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത്  ഒരുക്കിയിട്ടുള്ളത്.

ജില്ലയിലെ തന്നെ മികച്ച സി.ഡി.എം.സിയാണ് കുന്നുമ്മലിൽ സ്ഥാപിതമായിരിക്കുന്നത്. ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റീത്ത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി ലീബ സുനിൽ , എം.പി. കുഞ്ഞിരാമൻ, എൻ കെ ലീല , ഡിവിഷൻ മെമ്പർ വിശ്വൻ മാസ്റ്റർ, മെമ്പർ മുരളി, അജിത നടേമ്മൽ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ സുരേഷ്, പ്രഭാകരൻ മാസ്റ്റർ, കെ കെ രാജൻ മാസ്റ്റർ, വി രാജൻ മാസ്റ്റർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് , അനൂപ് ബാലഗോപാൽ , കുമാരൻ , നസിറുദ്ദീൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. സിന്ധു നന്ദിയും പറഞ്ഞു.

Kakattil Center for Children with Disabilities

Next TV

Related Stories
Top Stories