കുട്ടികളിൽ വായനയുടെ വസന്തം തീർക്കാൻ വേദിക

കുട്ടികളിൽ വായനയുടെ വസന്തം തീർക്കാൻ വേദിക
Sep 23, 2021 11:19 AM | By Truevision Admin

കുറ്റ്യാടി: ഓൺലൈൻ പഠനത്തിൻ്റെ പിരിമുറക്കത്തിനിടയിലും കുട്ടികളിൽ വായനയുടെ വസന്തം തീർക്കാൻ വായനാദിനത്തിൽ വേറിട്ട പദ്ധതിയുമായ് വായനശാലയും സ്കൂളും രംഗത്ത്.

നരിക്കൂട്ടുംചാൽ വേദിക വായനശാലയാണ് വടയം നോർത്ത് എൽ.പി.സ്കൂളുമായി സഹകരിച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന " ബാലപാഠം " പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത് . കുട്ടികളുടെ അഭിരുചിക്കനുസരിച്ച പുസ്തകങ്ങൾ വായനശാല പ്രവർത്തകർ വീടുകളിലെത്തിച്ച് നൽകും.

വായിച്ച പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകളിൽ മികച്ചതിന് സമ്മാനവും നൽകും."ബാല പാഠം" എഴുത്തുകാരൻ ബാലൻ തളിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു അധ്യക്ഷനായി.

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ അധ്യക്ഷ ലീബ സുനിൽ, വാർഡ് അംഗം ടി.കെ.കുട്ട്യാലി, പ്രധാനാധ്യാപിക എം.കെ.രമ, എസ്.ജെ.സജീവ് കുമാർ, ടി. സുരേഷ് ബാബു, എൻ.കെ.സുബൈർ, ജി.മണിക്കുട്ടൻ, എസ്.ഡി.സുധീപ്, കെ.കെ.സന്തോഷ്, പി.പി.ദിനേശൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ സംസാരിച്ചു.

The Vedic

Next TV

Related Stories
Top Stories










News Roundup