കുറ്റ്യാടി : തെളിവായി സിസിടിവി ദൃശ്യങ്ങൾ കുറ്റ്യാടിയിൽ അതിഥി തൊഴിലാളികളെ മർദിച്ച സംഭവത്തിൽ പോലീസ് തിരയുന്ന രണ്ടുപേർ പിടിയിൽ. ഊരത്ത് സ്വദേശികളായ കുറ്റിയിൽ വിപിൻ (24), മാവുള്ളചാലിൽ രഞ്ജിത്ത് (26) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഏഴിന് രാത്രിയിൽ ഊരത്ത് വളയന്നൂർ റോഡിൽ വാർഡ് മെംബർ ഹാശിം നമ്പാടന്റെ ഉടമസ്ഥതയിലുള്ള നമ്പാടൻ ബിൽഡിങ്ങിൽ താമസക്കാരായ മൂന്ന് ബിഹാർ സ്വദേശികളെ മർദിച്ചതാണ് കേസിനാസ്പദമായ സംഭവം.
അർഷാദ് ആലം, റസ്മത്ത്, ഗോരക്ക് മെഹത്തൂം എന്നിവർക്കാണ് മർദനമേറ്റത്. കെട്ടിടത്തിന് സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ വിപിനും രഞ്ജിത്തും യാതൊരു പ്രകോപനവുംകൂടാതെ മർദിച്ചുവെന്നായിരുന്നു പരാതി.
സംഭവത്തിൽ സി.സി.ടി.വി. കേന്ദ്രീകരിച്ചുനടന്ന അന്വേഷണത്തിൽ ഇന്നലെ വൈകീട്ടോടെ പ്രതികളെ പിടികൂടുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.
Scene on CCTV; The youths who beat up the guest workers were released on bail