#complaint|അക്ഷയ്‌യുടെ ദൂരൂഹമരണം: അക്ഷയെ അപായപ്പെടുത്തിയതോ? മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അച്ഛൻ സുരേഷ് പൊലീസിൽ പരാതി നൽകി

#complaint|അക്ഷയ്‌യുടെ ദൂരൂഹമരണം: അക്ഷയെ അപായപ്പെടുത്തിയതോ? മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അച്ഛൻ സുരേഷ് പൊലീസിൽ പരാതി നൽകി
Apr 21, 2024 10:34 PM | By Meghababu

കുറ്റ്യാടി: (kuttiadi.truevisionnews.com)വിലങ്ങാടിനടുത്ത് വളുക്ക് പുഴയോരത്ത് ദുരുഹ സഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുമ്പളച്ചോല സ്വദേശിയും നാദാപുരം എം.ഇ.ടി കോളജ് കെ.എസ്.യൂ യൂനിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ മരണത്തിൽ ദുരുഹതയെന്ന് കുടുംബത്തിന്റെ പരാതി.

അച്ഛൻ്റെ പരാതി പൊലീസ് ഗൗരവതരമാണെന്നും പൊലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു. അക്ഷയുടെ വീട് യു.ഡി.എഫ് നേതാക്കൾക്കൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

വിഷുവിന്റെ തലേദിവസം വളരെ സന്തോഷത്തോടെ സമയം ചിലവഴിക്കുകയും സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്ത അക്ഷയ് പിറ്റേ ദിവസം രാവിലെ മരിച്ച നിലയിൽ കാണുകയാണുണ്ടായത്.

തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകാമാണെന്നും പിതാവ് സുരേഷ് പുന്നക്കലിനോട് പറഞ്ഞു. മരം കയറാൻ അറിയാത്തവൻ മീറ്ററുകൾ ഉയരത്തിൽ കയറി എന്നത് വിശ്വസിക്കാൻ ആവില്ലെന്നും കൊലപാതകം വിദഗ്ധമായി ആത്മഹത്യയാക്കി മാറ്റിയതാണെന്നും അദ്ദേഹം പരാതിപ്പെട്ടു.

വിഷുവിന് തന്റെ കൂട്ടുകാർക്കായി വിവിധ പായസങ്ങൾ ഉണ്ടാക്കി വെക്കണമെന്നാവശ്യപ്പെട്ട് പോയ തന്റെ മകൻ ജീവിതത്തിൽ ഏറെ പ്രതീക്ഷ ഉള്ളവനായിരുന്നെന്നും അത് ആരൊക്കെയോ ചേർന്ന് തല്ലിക്കെടുത്തിയതാണെന്നും വിതുമ്പലിനിടെ അമ്മയും പറഞ്ഞു.

സംഭവത്തിൽ പൊലിസ് സമഗ്രമായ അന്വേഷണം നടത്തി സത്യം വെളിച്ചത്ത് കൊണ്ടു വരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കാൻ യു.ഡി.എഫ് മുൻപന്തിയിൽ ഉണ്ടാകുമെന്നും പുന്നക്കൽ വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളായ സി.കെ നാണു, പാലോൽ കുഞ്ഞമ്മദ്, പി.കെ കുമാരൻ, കൊയ്യാൽ ഭാസ്കരൻ, എം കുഞ്ഞിക്കണ്ണൻ, ശരീഫ് നരിപ്പറ്റ, ചത്തോത് അമ്മദ് തുടങ്ങിയവർ അനുഗമിച്ചു.

#Akshay #mysterious #death #Akshay #endangered #son #never #commit #suicide #Father #Suresh #lodged #police #complaint

Next TV

Related Stories
#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

May 5, 2024 11:18 PM

#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

നാല് പതിറ്റാണ്ട് കാലത്തോളം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം ഒരിയാന,പ്രവാസ ജീവിതത്തിന്റെ ആരംഭ കാലം മുതല്‍ക്ക് തന്നെ ചന്ദ്രിക, ജനയുഗം എന്നീ...

Read More >>
#rescued   |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

May 5, 2024 10:36 PM

#rescued |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാഹി ബൈപ്പാസ് കടന്നു പോകുന്ന ഒളവിലം പാത്തിക്കലില്‍ രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 5, 2024 01:48 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Sunstroke|സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

May 4, 2024 07:44 PM

#Sunstroke|സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട്...

Read More >>
#Heat|ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 07:28 PM

#Heat|ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം തന്നെ ഓമന മൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം....

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 4, 2024 03:46 PM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
Top Stories