#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു

#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു
Apr 20, 2024 02:51 PM | By Meghababu

വടകര :  (vatakara.truevisionnews.com)വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ഓരോ ദിവസത്തെയും പര്യടനം സമാനതകളില്ലാത്ത വിസ്മയമാവുകയാണ്.

പാതിരാത്രി കഴിഞ്ഞും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ കാത്തു നില്‍ക്കുമ്പോള്‍, തെല്ലും തളരാതെ 'വടേരയുടെ സ്‌നേഹം' ആസ്വദിക്കുകയാണ് ഷാഫി.

ഈ നാടിന്റെ സ്‌നേഹത്തിന് താന്‍ പ്രവര്‍ത്തനത്തിലൂടെ നന്ദി അറിയിക്കുമെന്ന് ഓരോ കേന്ദ്രങ്ങളിലും ഷാഫി ആവര്‍ത്തിച്ച് പറയുന്നു. മിക്കവാറും ദിവസങ്ങളില്‍ ഷാഫിയുടെ പര്യടനം രാത്രി രണ്ടുമണിയ്ക്ക് ശേഷമാണ് സമാപിക്കുന്നത്.

ഇത്തവണ വടകരയില്‍ മാത്രം കണ്ട പ്രത്യേകതയാണിത്. രാത്രി പത്തിന് ശേഷം മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഉച്ചത്തിലുള്ള അനൗണ്‍സ്‌മെന്റോ പ്രസംഗങ്ങളോ ഉണ്ടാകില്ല.

എന്നാലും സ്ഥാനാര്‍ഥിയെ കാത്ത് മണിക്കൂറുകളോളം ആള്‍ക്കൂട്ടം ഇരിപ്പുണ്ടാവും. നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങള്‍ക്ക് പുറമെ സ്ഥാനാര്‍ഥി കടന്നുപോകുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വീടുകളില്‍ നിന്ന് റോഡിലിറങ്ങി നിന്ന് പര്യടന വാഹനം കൈകാട്ടി തടയും, സ്ഥാനാര്‍ഥി ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം അല്പ നേരം ചെലവിടും.

സെല്‍ഫി എടുക്കേണ്ടവര്‍ക്ക് അതിന് അവസരം നല്‍കും. കുഞ്ഞുങ്ങളോടും മുതിര്‍ന്നവരോടും ഒരുപോലെ കുശലാന്വേഷണം നടത്തും. അതിന് ശേഷമേ അടുത്ത കേന്ദ്രത്തിലേക്ക് പുറപ്പെടുകയുള്ളൂ.

കൂടെയുള്ളവര്‍ തളര്‍ന്നാലും ജനങ്ങളില്‍ നിന്ന് ആര്‍ജ്ജിക്കുന്ന ഊര്‍ജ്ജവുമായ് ഷാഫി പര്യടനം തുടരും. അത് രാഷ്ട്രീയ ഗുരുവായ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സ്വായത്തമാക്കിയ ശീലമാണ്.

വ്യാഴാഴ്ച രാത്രി രണ്ടുമണിക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തോട്ടത്താങ്കണ്ടിയിലും 3.30ന് പൊറവൂരുമായിരുന്നു സ്വീകരണങ്ങള്‍. അവിടെയായിരുന്നു സമാപനം. ഉറങ്ങാതെ കാത്തിരുന്നവരില്‍ അപ്പോഴും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച കൂത്തുപറമ്പിലും ജനം രാപകലില്ലാതെ ഒഴുകിയെത്തി. കണ്ടു നിന്നവര്‍, കണ്ടുനിന്നവര്‍ വിസ്മയത്തോടെ അതു തന്നെ ചോദിച്ചു: 'ഏട്ന്ന് വരുന്നപ്പാ ഈ മനുഷന്മാരെല്ലാം?'..

#becomes #incomparable #wonder #People #flock #past #midnight #meet #UDF #candidate #Shafi

Next TV

Related Stories
#landfree | ഭൂമി സൗജന്യം; മതിലുകൾ പുന:ർ നിർമ്മിച്ച് തരണം -ആക്ഷൻ കമ്മിറ്റി

May 6, 2024 09:56 AM

#landfree | ഭൂമി സൗജന്യം; മതിലുകൾ പുന:ർ നിർമ്മിച്ച് തരണം -ആക്ഷൻ കമ്മിറ്റി

സൗഹൃദാന്തരീക്ഷത്തിൽ അന്യോന്യം മനസ്സിലാക്കിയും അംഗീകരിച്ചും ജനപ്രതിനിധികൾ സബ്ബ് കമ്മിറ്റിയുമായി സംസാരിച്ചാൽ തീരുന്ന പ്രശ്നമേ...

Read More >>
#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

May 5, 2024 11:18 PM

#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

നാല് പതിറ്റാണ്ട് കാലത്തോളം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം ഒരിയാന,പ്രവാസ ജീവിതത്തിന്റെ ആരംഭ കാലം മുതല്‍ക്ക് തന്നെ ചന്ദ്രിക, ജനയുഗം എന്നീ...

Read More >>
#rescued   |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

May 5, 2024 10:36 PM

#rescued |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാഹി ബൈപ്പാസ് കടന്നു പോകുന്ന ഒളവിലം പാത്തിക്കലില്‍ രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 5, 2024 01:48 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Sunstroke|സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

May 4, 2024 07:44 PM

#Sunstroke|സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട്...

Read More >>
#Heat|ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 07:28 PM

#Heat|ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം തന്നെ ഓമന മൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം....

Read More >>
Top Stories