#cyberattack|കെ കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം : തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

#cyberattack|കെ കെ ശൈലജയ്ക്ക്  നേരെയുള്ള സൈബർ അക്രമണം : തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
Apr 19, 2024 12:48 PM | By Meghababu

 കുറ്റ്യാടി:(kuttiadi.truevisionnews.com) വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെശൈലജയ്ക്കതിരെ സൈബർ ഇടങ്ങളിൽ അധിക്ഷേപം നടത്തിയതിനു തോട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ തൊട്ടിൽപ്പാലം സ്വദേശി മെബിൻജോസിനെതിരെയാണ് തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് 6 കേസുകൾ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെതീരെ രണ്ടിടത്ത് കേസെടുത്തിരിക്കുന്നത്.

വടകരയിലും മട്ടന്നൂരിലുമാണ് മിൻഹാജിനെതിരായി കേസെടുത്തിരിക്കുന്നത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരിഷ് നന്ദനത്തിനെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തി എന്ന പരാതിയിലാണ് കേസെടുത്തത്.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. പേരാമ്പ്ര പൊലീസ് സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ കേസെടുത്തിട്ടുണ്ട്.

നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു. കേസില്‍ ഇതുവരെ പ്രതി ചേർക്കപ്പെട്ടവരല്ലാം മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്.

ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് കെ എം മിൻഹാജിനെ മട്ടന്നൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.

ശൈലജക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത് . മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തിൽ ശൈലജയുടെ പേരിൽ ഇയാൾ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ.

#Cyber ​​#attack #KKShailaja #Police #registered #case #against #native #Thotilpalam

Next TV

Related Stories
#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

May 3, 2024 03:46 PM

#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

തേങ്ങ ഉണക്കാനിട്ട തീയ്യിൽ നിന്നും പകർന്നതെന്ന്...

Read More >>
#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

May 3, 2024 03:19 PM

#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

May 3, 2024 02:31 PM

#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

മണ്ടോൾ കണ്ടി കമല (കാരണ്ടോട് )...

Read More >>
#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

May 2, 2024 10:14 PM

#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

ബ്ലോക്ക് തല വിജയികളെ ഉള്‍പ്പെടുത്തി ജില്ലാതല ക്വിസ് മത്സരം മെയ് 10 ന്...

Read More >>
Top Stories