#fansclub|50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം'; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്

#fansclub|50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം'; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്
Apr 16, 2024 10:58 PM | By Meghababu

കുറ്റ്യാടി : (kuttiadi.truevisionnews.com)വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'വർഷങ്ങൾക്കു ശേഷം' 50 കോടി ഗ്രോസ് കലക്ഷനുമായി ബോക്സ് ഓഫീസിൽ ചരിത്രമെഴുതുമ്പോൾ വടകരയിലെ പ്രണവ് മോഹൻലാൽ ഫാൻസ് വിജയം ആഘോഷമാക്കി.

ചിത്രം കാണാനെത്തിയ പ്രേക്ഷകർക്കൊപ്പം കീർത്തി - മുദ്ര തിയറ്ററിൽ നടന്ന വിജയാഘോഷം കേക്ക് മുറിച്ചും പടക്കവും മത്താപ്പൂവുമൊക്കെയായി ഉത്സവാന്തരീക്ഷം തീർത്തു. റിലീസ് ദിവസം മുതൽ കീർത്തി - മുദ്ര തിയറ്ററിൽ തുടർച്ചയായി ഹൗസ് ഫുൾ പ്രദർശനങ്ങളാണ് നടക്കുന്നത്.

3 സ്ക്രീനുകളിലായി ദിവസേന 10 പ്രദർശനങ്ങൾ നടന്നിട്ടും ആളുകൾ ടിക്കറ്റ് കിട്ടാതെ മടങ്ങുന്ന കാഴ്ചയാണ്. മാനേജർ ദിനേശൻ തിയറ്ററിനു വേണ്ടി മെമന്റോ ഏറ്റു വാങ്ങി. ഗ്ലോബൽ പ്രണവ് മോഹൻലാൽ ഫാൻസ് ആന്റ് വെൽഫയർ ഓർഗനൈസേഷൻ വടകര ഏരിയ കമ്മിറ്റി ഭാരവാഹികളായ ദിലീപ് ദേവ്, വിനീഷ്, സുജേഷ് എന്നിവർ സംസാരിച്ചു.

#50 #crore #club #varshagalkushesham #PranavMohanlal #fans #celebrate #victory

Next TV

Related Stories
#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

May 3, 2024 02:31 PM

#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

മണ്ടോൾ കണ്ടി കമല (കാരണ്ടോട് )...

Read More >>
#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

May 2, 2024 10:14 PM

#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

ബ്ലോക്ക് തല വിജയികളെ ഉള്‍പ്പെടുത്തി ജില്ലാതല ക്വിസ് മത്സരം മെയ് 10 ന്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 2, 2024 12:48 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#meeting|തൊഴിലാളി സംഗമം നടത്തി

May 1, 2024 07:14 PM

#meeting|തൊഴിലാളി സംഗമം നടത്തി

ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളി സംഗമം നടത്തി ഇന്ദിര ഭവനിൽ നടന്ന...

Read More >>
Top Stories










News Roundup